Connect with us

Kerala

അലി ബാഫഖി തങ്ങൾക്ക് ആദരം; സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ആദരവ് സമ്മേളനം വൈകിട്ട് ആറിന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍

Published

|

Last Updated

കൊയിലാണ്ടി | കർമ്മ മണ്ഡലത്തിൽ ആറ് പതിറ്റാണ്ട് തികയ്ക്കുന്ന സയ്യിദ് കുടുംബത്തിലെ കാരണവർ സയ്യിദ് അലി ബാഫഖി തങ്ങളെ ആദരിക്കുന്ന മഹാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പൗരാവലി ഒഴുകിയെത്തുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള സുന്നി കുടുംബത്തിന് സമാശ്വാസം നൽകുന്ന സയ്യിദവർകൾക്ക് ഹൃദ്യമായ ആദരവാണ് ജന്മനാട് നൽകുന്നത്.

മഗ്‍രിബ് നിസ്കാര ശേഷം കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ദഫിന്റെ അകമ്പടിയോടെ സാദാത്തുക്കൾ സയ്യിദ് അലി ബാഫഖി തങ്ങളെ സ്റ്റേജിലേക്ക് ആനയിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ തങ്ങളെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു.

‘കര്‍മ സാഫല്യത്തിന്റെ ആറു പതിറ്റാണ്ട് ‘ എന്ന ശീര്‍ശകത്തില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലും ആത്മീയ രംഗത്തും കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം പ്രവര്‍ത്തകര്‍ക്കാശ്വാസമായി പ്രവര്‍ത്തിച്ചു. തന്റെ വീല്‍ ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം സാനിധ്യം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും സയ്യിദവര്‍കള്‍ നിറഞ്ഞു നിന്നു.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പൗത്രൻ കൂടിയായ സയ്യിദ് നിസാമുദ്ദീൻ ബാഫഖി തങ്ങൾ ഖിറാഅത് നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാറുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ ന്‍ ഷംസീര്‍ ആദവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാവും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. കേരള മുസ്ലിം ജമാത്ത് സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. അബ്ദുസ്വബൂര്‍ബാഹസന്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ് ലിയാര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പുറക്കാട് മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ വയനാട്, വി പി എം ഫൈസി, കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഹാരിസ് ബാഫഖി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, എം എ ഹാഷിം അമേത്ത്, ടി പി അബൂബക്കര്‍ ഹാജി പൊയിലൂര്‍, പൊന്നാറത്ത് അഹമ്മദ് ഹാജി, പൊന്നങ്കോട് അബൂബക്കര്‍ ഹാജി, വളയം മമ്മു ഹാജി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, അഫ്സല്‍ കൊളാരി സംബന്ധിക്കും.