Connect with us

markaz knowledge city

നോളജ് സിറ്റിയിൽ അലിഫ് സീ ക്യു, പ്രീ കെ ജി സ്കൂൾ അഡ്മിഷൻ ആരംഭിച്ചു

അലിഫ് ആക്ടീവ് ലേണിംഗ് സിസ്റ്റവും സഹ്റതുൽ ഖുർആനും സമന്വയിപ്പിച്ച നൂതന വിദ്യാഭ്യാസ സംരംഭമാണ് സീ ക്യു ഇൻ്റർനാഷണൽ.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്കൂളിനു കീഴിലെ സീ ക്യു പ്രീ പ്രൈമറി സ്കൂളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അലിഫ് ആക്ടീവ് ലേണിംഗ് സിസ്റ്റവും സഹ്റതുൽ ഖുർആനും സമന്വയിപ്പിച്ച നൂതന വിദ്യാഭ്യാസ സംരംഭമാണ് സീ ക്യു ഇൻ്റർനാഷണൽ. മത- ഭൗതിക വിദ്യാഭ്യാസം  ആധുനികരീതിയിൽ സംവിധാനിച്ച അലിഫ് ആക്ടീവ് ലേണിംഗ് സിസ്റ്റം പാഠ്യപദ്ധതിയാണ് സീ ക്യുവിലൂടെ നൽകുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രസകരമായ പഠന സംവിധാനത്തിലൂടെയുള്ള നൂതന രീതി വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യും. മൂന്ന് വയസ്സ് മുതലുള്ളവർക്കാണ് പ്രവേശനം. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി 8012800100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Latest