Connect with us

Kozhikode

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ഓള്‍ ഇന്ത്യാ ഉപന്യാസം; കേരള ടോപ്പറായി ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി

Published

|

Last Updated

പൂനൂര്‍ | അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്‌മദ് ഖാന്റെ 204 ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അലിഗഢ് പബ്ലിക് റിലേഷന്‍ ഓഫീസ് സംഘടിപ്പിച്ച അഖിലേന്ത്യാ ഉപന്യാസ മത്സരത്തില്‍ സംസ്ഥാന തല വിജയിയായി പൂനൂര്‍ ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി ആഷിര്‍ ബീരാന്‍. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ നിന്നുള്ള എന്‍ട്രികളില്‍ സംസ്ഥാന തലത്തില്‍ രണ്ട് ടോപ്പര്‍മാരില്‍ ഒരാളാണ് ആഷിര്‍ ബീരാന്‍. സമ്മാന തുകയായ 5,000 രൂപയും പ്രശസ്തിപത്രവും ഈ മാസം നടക്കുന്ന സര്‍ സയ്യിദ് അഹമദ് ഖാന്‍ അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിയായ ആഷിര്‍ ബീരാന്‍ ജാമിഅ മദീനത്തുന്നൂര്‍ ബാച്ച്‌ലര്‍ ഇന്‍ ഇസ്ലാമിക് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. മലപ്പുറം തൃപ്പനച്ചി വാളപ്ര വീരാന്‍കുട്ടി-റഫീഖ ദമ്പതികളുടെ മകനാണ് ആഷിര്‍. അഭിമാന നേട്ടം കൈവരിച്ച വിദ്യാര്‍ഥിയെ ജാമിഅ മദീനത്തുന്നൂര്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, റെക്ടര്‍: ഡോ. എം എ എച്ച് അസ്ഹരി എന്നിവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ മത്സരത്തില്‍ ദേശീയ തലത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി മംദൂഹ് അബ്ദുല്‍ ഫത്താഹ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Latest