Ongoing News
ആളിക്കത്തി ജയ്‌സ്വാള്‍; രാജസ്ഥാന് 202 റണ്‍സ്
ജയ്‌സ്വാൾ 43 പന്തില്‍ 77, ദ്രുവ് ജുറെല്‍ 15 ബോളില്‍ 34
ജയ്പൂര്‍ | ഐ പി എല്ലിലെ വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തില്‍ ആളിക്കത്തി യശസ്വി ജയ്‌സ്വാള്‍. ഓപണറായി എത്തി 43 പന്തില്‍ 77 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ പ്രകടന മികവില്‍ രാജസ്ഥാന്‍ റോയല്‍സ് 202 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈക്ക് മുന്നിൽ 203 റണ്‍സ് എന്ന മികച്ച വിജയലക്ഷ്യം രാജസ്ഥാന്‍ ഉയർത്തിയത്.
എട്ട് ഫോറും നാല് സിക്‌സും സഹിതമാണ് ജയ്‌സ്വാളിന്റെ പ്രകടനം. 27 റണ്‍സ് നേടിയ ജോസ് ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് ഒന്നാം ഇന്നിംഗ്‌സില്‍ 86 റണ്‍സാണ് എടുത്തത്. 15 ബോളില്‍ 34 റണ്‍സ് നേടിയ ദ്രുവ് ജുറെല്‍, 13 പന്തില്‍ 25 റണ്‍സ് നേടിയ ദേവ് ദത്ത് പടിക്കല്‍ എന്നിവരും രാജസ്ഥാനായി തിളങ്ങി.
---- facebook comment plugin here -----