Connect with us

National

സ്പാനിഷ് യുവതിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ എല്ലാ പ്രതികളും പിടിയില്‍

തനിക്കെതിരേ അതിക്രമം കാട്ടിയവരെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ഇന്ത്യക്കാരെ മുഴുവന്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഝാര്‍ഖണ്ഡില്‍ നിന്നും മടങ്ങുന്നതിനു മുമ്പേ ബലാത്സംഗത്തിനിരയായ വനിത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡില്‍ മാര്‍ച്ച് ഒന്നിന് വിദേശവനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ എല്ലാപ്രതികളെയും പോലീസ് പിടികൂടി. കേസില്‍മൂന്നു പ്രതികളെ പോലീസ് ആദ്യം പിടികൂടിയിരുന്നു. നിലവില്‍ അഞ്ച്‌പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പീഢനത്തിനിരയായ സ്പാനിഷ് വനിത ഭര്‍ത്താവിനൊപ്പം ഝാര്‍ഖണ്ഡില്‍നിന്ന് നേപ്പാളിലേക്ക് യാത്രതിരിച്ചു. പോലീസ് സുരക്ഷയോടെയാണ് ദമ്പതിമാര്‍ ബൈക്കില്‍ നേപ്പാളിലേക്ക് പുറപ്പെട്ടത്.

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ധുംകയില്‍ വെച്ചാണ് സ്പാനിഷ് വനിതയ്ക്ക് നേരെ അതിക്രമമുണ്ടായത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഏഴുപേരാണ് ബലാത്സംഗം ചെയ്തതെന്നും ഇവര്‍ക്ക് സഹായം നല്‍കിയതാണ് എട്ടാംപ്രതിക്കെതിരേയുള്ള കുറ്റമെന്നും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വിദേശവനിതയ്ക്ക് ജില്ലാ ഭരണകൂടം പത്തുലക്ഷം രൂപ നഷ്ടപരിഹരമായി അനുവദിച്ചിരുന്നു.

അതേസമയം തനിക്കെതിരേ അതിക്രമം കാട്ടിയവരെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ഇന്ത്യക്കാരെ മുഴുവന്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ബലാത്സംഗത്തിനിരയായ വനിത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.കൂടാതെ ഝാര്‍ഖണ്ഡില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് വിദേശവനിതയും ഭര്‍ത്താവും അധികൃതരെ കാണാനെത്തുകയും കേസിലെ ഇടപെടലിന് അധികൃതരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.