Connect with us

Kasargod

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (ചെയര്‍മാന്‍) മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ജനറല്‍ കവീനര്‍) പി ബി അഷ്റഫ് അച്ചു നായന്മാറമൂല (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Published

|

Last Updated

കാസര്‍കോട് |   അടുത്ത മാസം 30ന് കാസറഗോഡ് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളന വിജയത്തിനായി 1001 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.  കാസറഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദു റഹ്‌മാന്‍ സഖാഫിയാണ് സ്വാഗത സംഘം പ്രഖ്യാപിച്ചത്.

റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി ഖുറാ സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാപുരം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി പട്ടുവം കെപി അബൂബക്കര്‍ മുസ്ലിയാര്‍ പോരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി വൈ അബ്ദുല്ലകുഞ്ഞി ഹാജി ഏനപ്പൊയ എന്‍എ അബൂബക്കര്‍ ഹിജി മാഹിന്‍ ഹാജി കല്ലട്ര, സി അബ്ദുല്ല ഹാജി ചിത്താരി എന്നിവരാണ് രക്ഷാധികാരികള്‍.

സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (ചെയര്‍മാന്‍) മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ജനറല്‍ കവീനര്‍) പി ബി അഷ്റഫ് അച്ചു നായന്മാറമൂല (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍മാരായി ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചി തങ്ങള്‍ ബായാര്‍. സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കെപിഎസ് തങ്ങള്‍ ബേക്കല്‍, മൂസല്‍ മദനി അല്‍ബിശാറ, കെപി ഹുസൈന്‍ സഅദി കെസി റോഡ്, യൂസുഫ് ഹാജി പെരുമ്പ, മുസ്ഥഫ ഹാജി പനാമ. അബ്ദുല്ല ഹാജി ഫ്രീകുവൈത്ത്, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, ഹകീം കുന്നില്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, കെബി മുഹമ്മദ് കുഞ്ഞി ബോവിക്കാനം, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, അസീസ് കടപ്പുറം, സിറാജ് അബ്ദുല്ല ഹാജി, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, ഡിഎംകെ പൊയ്യത്ത്ബൈല്‍, മുഹമ്മദ്കുഞ്ഞി ഹാജി ബാവിക്കരയടുക്കം, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, അബ്ദുല്ല ഹാജി മളി എന്നിവരേയും കവീനര്‍മാരായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ചെ, റഊഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ഹസൈനാര്‍ സഖാഫി കുണിയ, വിസി അബ്ദുല്ല സഅദി, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, നംഷാദ് ബേക്കൂര്‍, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, അലി മൊഗ്രാല്‍, സിദ്ദീഖ് സഖാഫി ആവളം, അഹ്‌മദലി ബെണ്ടിച്ചാല്‍, ഹമീദലി മാവിനകട്ട, ജമാല്‍ സഖാഫി ആദൂര്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ബദ്റുദ്ദീന്‍ മാവിലാടം എന്നിവരേയും തെരഞ്ഞെടുത്തു.

വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ (ഫിനാന്‍സ്) സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, ബഷീര്‍ പുളിക്കൂര്‍ (പ്രോഗ്രാം) മൂസ സഖാഫി കളത്തൂര്‍, അഷ്റഫ് കരിപ്പൊടി (പ്രചരണം) സിപി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍ (ഗ്രൗണ്ട്) അബ്ദു റഹ്‌മാന്‍ അഹ്സനി, നാഷണല്‍ അബ്ദുല്ല (ലോ ആന്റ് ഓര്‍ഡര്‍) സിഎല്‍ ഹമീദ് ചെമനാട്, അലി മൊഗ്രാല്‍ (മീഡിയ) അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ നാസര്‍ പള്ളങ്കോട് (സ്വീകരണം) സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഇല്യാസ് ബേവിഞ്ച (ലൈറ്റ് ആന്റ് സൗണ്ട്) ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ഫുഡ്) അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം, ഷാഫി സഅദി ഷിറിയ (ജനസമ്പര്‍ക്കം) എംപി അബ്ദുല്ല ഫൈസി, കന്തല്‍ സൂപ്പി മദനി (സപ്ലിമെന്റ്) ശാഫി ഹാജി ബേവിഞ്ച, ഹസ്സന്‍ ചട്ടഞ്ചാല്‍ (വാട്ടര്‍) അഷ്റഫ് സഅദി ആരിക്കാടി, ടിപ്പു മുഹമ്മദ് (വളണ്ടിയര്‍) എന്നിവരേയും തെരഞ്ഞെടുത്തു.