kannur university pg syllabus issue
സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിക്കണം: ഗവര്‍ണര്‍
കാര്യങ്ങള്‍ പഠിച്ചതിനുശേഷം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാം
തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലാ സിലബസിലെ ഹിന്ദുത്വവത്കരണം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ വിത്യസ്ത ആശയങ്ങള്‍ പഠനവിധേയമാക്കണമെന്ന് ചാന്‍സലര്‍ കൂടിടായ ഗവര്‍ണര്‍ പറഞ്ഞു. വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരം. എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവര്‍ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവര്‍ക്കേ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയവും പഠനവിധേമാക്കിയാല്‍ മാത്രമേ കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ ഉണ്ടാകൂ. കാര്യങ്ങള്‍ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.