Connect with us

National

എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ട്; ബിജെപി നേതാവ് ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറലാകുന്നു

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് സമാനമായ പരാമര്‍ശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പങ്കുവെച്ചിട്ടുണ്ട്‌.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് സമാനമായ പരാമര്‍ശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പങ്കുവെച്ചിട്ടുണ്ട്‌.

എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന പേരു വന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ ഈ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. 2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്ത് നടത്തിയ മോദി വിരുദ്ധ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു അന്ന് ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയാറാണോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

 

 

 

Latest