National
എല്ലാ കോടതി പരിസരങ്ങളിലും നാല് വിഭാഗക്കാര്‍ക്കുള്ള ശുചിമുറികള്‍ വേണം; സുപ്രീംകോടതി
ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ന്യൂഡല്‍ഹി| രാജ്യത്തെ എല്ലാ കോടതി പരിസരങ്ങളിലും ട്രിബ്യൂണലുകളിലും നാല് വിഭാഗക്കാര്‍ക്കുള്ള ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമാണ് പ്രത്യേക ശുചിമുറി സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
എല്ലാ ജുഡീഷ്യല്‍ ഫോറങ്ങളിലും പൊതു ടോയ്ലറ്റുകളും പൊതു സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ സ്വഭാവത്തിലുള്ള ഒരു റിട്ട് ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ വ്യക്തികള്‍ക്കും ശുചിത്വത്തോടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.