Connect with us

Kerala

ഉരുള്‍പൊട്ടലില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ഉടന്‍ ലഭ്യമാക്കും; താല്‍ക്കാലിക പുനരധിവാസത്തിന് സൗകര്യമൊരുക്കും: മന്ത്രി എം ബി രാജേഷ്

ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ശേഖരിക്കും

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഇതിനായി ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും വിവര ശേഖരണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടന്‍ ഒരുക്കും.ഇതിനായി സര്‍ക്കാര്‍ , സര്‍ക്കാര്‍ ഇതര കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തും. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകള്‍ പൂര്‍ണമായും 122 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ താല്‍ക്കാലികമായി മാറ്റും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കും. പദ്ധതിപ്രകാരം 50 മുതല്‍ 75 വരെ കുടുംബങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റി മെന്ററെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു