Connect with us

Ongoing News

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; ലക്ഷ്യ സെനിന് അട്ടിമറി ജയം, ക്വാര്‍ട്ടറില്‍

Published

|

Last Updated

ലണ്ടന്‍ | ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ അട്ടിമറി ജയത്തോടെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോണ്‍സനെ നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-18.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ ചാമ്പ്യനായിട്ടുള്ള താരമാണ് അന്റോണ്‍സന്‍. രാജ്യാന്തര ടൂര്‍ണമെന്റില്‍ ആദ്യമായാണ് ലക്ഷ്യ സെന്‍ അന്റോണ്‍സെന്നുമായി ഏറ്റുമുട്ടുന്നത്. ഹോങ്കോംഗിന്റെ കാ ലോങ് ആങ്കസും ചൈനയുടെ ലു ഗുവാങ് സുവും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് ലക്ഷ്യ നേരിടുക.