Connect with us

Kerala

ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി;പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നു

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ഇടുക്കി | ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. തടിയമ്പാട് ചപ്പാത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നിട്ടുണ്ട്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

പാലക്കാട്ടെ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ജില്ലയിലെ പ്രധാനപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ മുക്കൈപ്പുഴ കരകവിഞ്ഞു.

മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 7,130 ഘനയടിയായി കൂട്ടും. കൂടുതല്‍ വെള്ളമൊഴുക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാര്‍ തുറന്നാല്‍ ഇടുക്കിയിലെ വെള്ളത്തിന്റെ അളവ് കുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 

Latest