National
ബിജെപി-ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാന്‍ സഭ
മെയ് 20 മുതല്‍ 30 വരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും
അഗര്‍ത്തല| ത്രിപുരയിലെ ബിജെപി-ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാന്‍ സഭ. ത്രിപുരയിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ ബിജെപി-ആര്‍എസ്എസ് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം.
ത്രിപുരയില്‍ ഇതുവരെ അഞ്ച് കൊലപാതകങ്ങളും 630 പേര്‍ക്ക് പരുക്കും 1647 വീടുകള്‍ തകര്‍ക്കപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ മെയ് 20 മുതല്‍ 30 വരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. വിഷയം ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്‍പിലും അവതരിപ്പിക്കും. ത്രിപുരയില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരെ നിരന്തരം ആക്രമിക്കുന്ന നിലപാടാണ് ബിജെ പിയും ആര്‍എസ്എസും കൈക്കൊളളുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.