Educational News
അഖിലേന്ത്യ മെഡിക്കല്‍ പി ജി കൗണ്‍സലിങ്; രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ഒമ്പതിനകം പൂര്‍ത്തിയാക്കണം
നീറ്റ്-പി.ജി 2024 റാങ്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 12ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും.
ന്യൂഡല്‍ഹി| അഖിലേന്ത്യ മെഡിക്കല്‍ പി ജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ് നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ കൗണ്‍സിലിങിന്റെ ആഭിമുഖ്യത്തിലാണ് നടപടികള്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ്, ചോയ്‌സ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ എന്നിവ ഡിസംബര്‍ ഒമ്പതിനകം പൂര്‍ത്തീകരിക്കണം.
നീറ്റ്-പി.ജി 2024 റാങ്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 12ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും. 13-20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം. അഖിലേന്ത്യ ക്വാട്ടയിലും കല്‍പിത/കേന്ദ്ര സര്‍വകലാശാലകളിലും മറ്റും ഒഴിവുള്ള സീറ്റുകളിലേക്കാണ് രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്. കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂള്‍, സ്ഥാപനങ്ങള്‍, മെഡിക്കല്‍ പി.ജി കോഴ്‌സുകള്‍, സീറ്റുകള്‍ എന്നിവ www.mcc.nic.inല്‍ ലഭിക്കും.