National
ഹാര്‍കിവില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചു; ഇനി ശ്രദ്ധ സുമിയിലെന്നും വിദേശകാര്യ മന്ത്രാലയം
2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി | റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാര്‍കിവില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പീസോകിന്‍, ഹാര്‍കിവ് എന്നിവിടങ്ങളില്‍നിന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്തും. സംഘര്‍ഷം തുടരുന്ന സമുയിലാണ് ഇപ്പോള്‍ പ്രധാന ശ്രദ്ധ. ആക്രമണങ്ങള്‍ തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുകയാണെന്നും വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു.
2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി