Connect with us

inl issue

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; ഒറ്റക്കെട്ടായി മുന്നോട്ടെന്ന് ഐ എന്‍ എല്‍ നേതാക്കള്‍

പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ സര്‍ക്കാര്‍ അനുയോജ്യ നടപടി സ്വീകരിക്കണം

Published

|

Last Updated

കോഴിക്കോട്  |  ഐ എന്‍ എല്ലില്‍ നേരത്തെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെല്ലാം പരിഹരിച്ചെന്ന് പ്രസിഡന്റ് അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ നേരത്തെ രണ്ട് ചേരിവരെ രൂപപ്പെട്ടു. സംഘര്‍ഷങ്ങളുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ മധ്യസ്ഥരുടെ ശ്രമത്താല്‍ എല്ലാം നല്ല രീതിയില്‍ പരിഹരിക്കപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികളെല്ലാം പിന്‍വലിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തി വെച്ചു. പാര്‍ട്ടിയുടെ സംഘടനാ പരിപാടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഇരുവരും പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്നും നേതാക്കള്‍ പറഞ്ഞു. മതത്തെ സാമൂഹിക വിഭജനത്തിന് ആയുധമാക്കരുത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ഈ പ്രസ്താവന ഉപയോഗിക്കാന്‍ അവസരം ഒരുക്കത്. ബിഷപ്പിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കിയേക്കും. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ അനുയോജ്യ നടപടി സര്‍ക്കാര്‍ എടുക്കണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest