Kerala
വഖ്ഫ് നിയമ ഭേദഗതി നിയമത്തിനെതിരെ അഖില കേരള വഖ്ഫ് സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ കക്ഷിചേരും
പൗരാവകാശ ധ്വംസനത്തോടൊപ്പം മതസ്വാതന്ത്രം തന്നെ ഇല്ലായ്മ ചെയ്യുന്ന കുത്സിത നീക്കത്തിന്റെ ഭാഗമാണ് വഖ്ഫ് ഭേദഗതി നിയമമെന്ന്

കോഴിക്കോട് | വഖ്ഫ് നിയമ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ അഖില കേരള വഖ്ഫ് സംരക്ഷണ സമിതി തീരുമാനിച്ചു. നിരവധി മതേതര പാര്‍ട്ടികളും സംസ്ഥാന ഭരണകൂടങ്ങളും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി പരമോന്നത േകാടതിയെ സമീപിച്ചതില്‍ സംരക്ഷണ സമിതി നന്ദി രേഖപ്പെടുത്തി.
ഭരണഘടന അപ്പാടെ പൊളിച്ചെഴുതാന്‍ സാധ്യമാകാതെ വന്നപ്പോള്‍ അവകാശങ്ങള്‍ ഓരോന്നായി അപഹരിച്ച് പൗരാവകാശ ധ്വംസനത്തോടൊപ്പം മതസ്വാതന്ത്രം തന്നെ ഇല്ലായ്മ ചെയ്യുന്ന കുത്സിത നീക്കത്തിന്റെ ഭാഗമാണ് വഖ്ഫ് ഭേദഗതി നിയമമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പ്രസിഡന്റ്എന്‍ജിനീയര്‍ മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്്ദുല്‍ ഖാദര്‍ കാരന്തൂര്‍, കെ പി ഇസ്മാഈല്‍ മലപ്പുറം, പി കെ എ അസീസ്, അല്‍ത്വാഫ് ഫാറൂഖ് കോളജ്, എന്‍ ഖാദര്‍, എന്‍ അബ്്ദുര്‍റസാഖ്, അശ്്‌റഫ് ഒളവട്ടൂര്‍, ജമാല്‍ കുറ്റ്യാടി, ആലിക്കോയ തേഞ്ഞിപ്പലം, കുഞ്ഞുമോന്‍ ചെമ്മാട് പ്രസംഗിച്ചു.