Connect with us

National

അസമിൽ മുഴുവൻ മദ്റസകളും അടച്ചുപൂട്ടും; വിഷംതുപ്പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും ബാക്കിയുള്ളവയെല്ലാം ഉടന്‍ അടച്ചുപൂട്ടുമെന്നും ശര്‍മ്മ

Published

|

Last Updated

ഗുവാഹത്തി| സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഹിമന്തയുടെ വിഷം വമിപ്പിക്കുന്ന പ്രസ്താവന. തന്റെ സര്‍ക്കാര്‍ ഇതിനകം 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും ബാക്കിയുള്ളവയെല്ലാം ഉടന്‍ അടച്ചുപൂട്ടുമെന്നും ശര്‍മ്മ പറഞ്ഞു.

തങ്ങള്‍ക്ക് മദ്രസകള്‍ ആവശ്യമില്ലയെന്നും എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയുമാണ് ആവിശ്യമെന്നും ശര്‍മ്മ പറഞ്ഞു. പുതിയ ഇന്ത്യക്ക് മദ്രസകള്‍ക്ക് പകരം സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളുമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിലവില്‍ 3000ത്തോളം മദ്രസകള്‍ റജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായി ആസാമിലുണ്ട്. 2020-ല്‍ എല്ലാ മദ്രസകളെയും ‘റെഗുലര്‍ സ്‌കൂളുകളായി’ മാറ്റാന്‍ സഹായിക്കുന്ന ഒരു നിയമം അദ്ദേഹം അവതരിപ്പിച്ചിരുന്നു.  മദ്രസകളില്‍ ശാസ്ത്രവും ഗണിതവും വിഷയങ്ങളായി പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്.

 

Latest