Kerala
അംഗങ്ങളെല്ലാം രാജിവെച്ചു; യൂത്ത് ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയില്‍ പൊട്ടിത്തെറി
അച്ചടക്ക നടപടി നേരിട്ടയാളെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം

മലപ്പുറം | പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട അന്‍വര്‍ ശാഫിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയില്‍ പൊട്ടിത്തെറി. അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ചു. അന്‍വര്‍ ശാഫിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ എടുക്കുന്നത് മുന്‍സിപല്‍, മണ്ഡലം കമ്മിറ്റികളെ അറിയിച്ചില്ലെന്ന് മണ്ഡലം ഭാരവാഹികള്‍ ഒപ്പിട്ട രാജിക്കത്തില്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി നേരത്തേ അച്ചടക്ക നടപടി നേരിട്ടയാളാണ് അന്‍വര്‍ ശാഫി, റിയാസ് പുല്‍പ്പറ്റയെ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നേരത്തേ മലപ്പുറം സെന്‍ട്രല്‍ യൂത്ത് ലീഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിരുന്നു.