Connect with us

alappuzha twin murder

ആലപ്പുഴയില്‍ ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം

ബി ജെ പിയടക്കം എല്ലാ കക്ഷികളും പങ്കെടുക്കുമെന്ന് ജില്ലാ ഭരണകൂടം

Published

|

Last Updated

ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍, ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ സംഘര്‍ഷ അന്തരീക്ഷം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇന്ന് സര്‍വകക്ഷി യോഗം നടക്കും. ഇന്നലെ നടത്താനിരുന്ന യോഗം ബി ജെ പിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഴുവന്‍ കക്ഷികളും പങ്കെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദുമാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. പങ്കെടുക്കും.

രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന്റെ സമയത്ത് യോഗം നിശ്ചയിച്ചെന്ന് പറഞ്ഞ് ബി ജെ പി എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് യോഗം മാറ്റിയത്. കൂടിയാലോചനകള്‍ ഇല്ലാതെ കലക്ടര്‍ സമയം തീരുമാനിച്ചുവെന്നും യോഗത്തിന് എത്തില്ലെന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് യോഗം ഇന്നത്തേക്ക് മാറ്റാന്‍ കലക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

 

 

 

Latest