Kerala
ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ ഇക്കുറിയും ഓൾ പ്രമോഷൻ തുടരും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
ഇനി മുതല്‍ വര്‍ഷാവര്‍ഷം പാഠപുസ്തകങ്ങള്‍ പുതുക്കുന്ന തരത്തിലേക്ക് മാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാവരെയും വിജയിപ്പിക്കുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദമായ പഠനത്തിനുശേഷം മാത്രമേ മൂല്യനിര്‍ണയ രീതി മാറ്റുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നും എസ്എസ്എല്‍സി ഒഴികെ മറ്റു ക്ലാസുകളിലെ മൂല്യനിര്‍ണയത്തില്‍ മാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ അടിസ്ഥാനശേഷി ഉയര്‍ത്തുന്ന തരത്തിലുള്ള പഠനരീതി ആവിഷ്‌കരിക്കുമെന്നും വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇനി മുതല്‍ വര്‍ഷാവര്‍ഷം പാഠപുസ്തകങ്ങള്‍ പുതുക്കുന്ന തരത്തിലേക്ക് മാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി ഫലപ്രഖ്യാപന ദിനത്തിലായിരുന്നു പത്താം ക്ലാസ് മൂല്യനിര്‍ണയം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം മന്ത്രി അവതരിപ്പിച്ചത്. ഒമ്പത് വരെയുള്ള ക്ലാസുകളിലും മാറ്റം വരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലുണ്ടെന്നായിരുന്നു അന്ന് മന്ത്രി മറുപടി നല്‍കിയത്.