National
ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി
കീഴ്‌കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം.
അലഹബാദ് | ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ഭാഗത്ത് ശാസ്ത്രീയ പരിശോധനക്ക് അനുമതി നല്‍കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് പരിശോധനക്കായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയത്. കീഴ്‌കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം.
ശാസ്ത്രീയ പരിശോധന സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇന്നലെ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്തുന്നത് പള്ളിക്ക് ദോഷകരമാകുമോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ആരാധനക്ക് അനുമതി തേടി ഹിന്ദു മതസ്ഥരായ അഞ്ച് സ്ത്രീകളാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ കോടതി നിയോഗിച്ച കമ്മീഷന്‍ ഗ്യാന്‍വാപി പള്ളിയുടെ വീഡിയോ ചിത്രീകരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍)രവി കുമാര്‍ ദിവാകറിന്റെ ഉത്തരവ് പ്രകാരമായിരുന്നു ചിത്രീകരണം.