Connect with us

National

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേക്ക് അഭിഭാഷക കമീഷനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

മൂന്നംഗ കമീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും.

Published

|

Last Updated

അലഹബാദ്| മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താന്‍ അഭിഭാഷക കമീഷനെ നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ ആണ് അനുമതി നല്‍കിയത്. മൂന്നംഗ കമീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും.

ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

2020 സെപ്തംബര്‍ 25നാണ് ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലക്‌നോ കേന്ദ്രമായ രഞ്ജന അഗ്‌നിഹോത്രിയും മറ്റു ആറുപേരും ചേര്‍ന്ന് ഹരജി നല്‍കിയത്. ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമക്ക് തിരികെ നല്‍കണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിര്‍കക്ഷികള്‍.