National
സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി
ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് യുവതി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ യാത്രാമധ്യേ യു പി പോലീസ് പിടികൂടുകയായിരുന്നു.
അലഹാബാദ് | ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. മഥുര കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് യുവതി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ യാത്രാമധ്യേ യു പി പോലീസ് പിടികൂടുകയായിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സിദ്ധിഖ് കാപ്പനെതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ഹാഥ്‌രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമുദായ സംഘര്‍ഷത്തിനു ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ കേസ്.