Connect with us

National

അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണം; അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം

കോടിക്കണക്കിന് ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇത്.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇത്. തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ലമെന്ററി പാനലോ സുപ്രീംകോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിര്‍ത്തിവെച്ചു.

സഭ നിര്‍ത്തിവെച്ചതിനു പിന്നാലെ സഭയില്‍ നിന്ന് പുറത്തിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സാമ്പത്തിക നയത്തിലെ അഴിമതികള്‍ക്കെതിരെ സഭയില്‍ ശബ്ദമുയര്‍ത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് തീരുമാനിച്ചതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസുകള്‍ എപ്പോഴും നിരസിക്കപ്പെടുന്നു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുന്നില്ല. അതിനാലാണ് സഭയില്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest