National
ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കി
ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ ആരോപണമാണ് നടപടിയ്ക്ക് കാരണം.
ന്യൂഡല്‍ഹി| ആംആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയ്ക്കെതിരെ നിയമ നടപടിയുമായി ബിജെപി. അതിഷിയ്ക്ക് ഡല്‍ഹി ബിജെപി മാനനഷ്ടത്തിന് നോട്ടീസ് നല്‍കി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ ആരോപണമാണ് നടപടിയ്ക്ക് കാരണം. അതിഷി മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം.
കഴഞ്ഞ ദിവസം ആംആദ്മി എംഎല്‍എ ഋതുരാജ് ഝാ പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന് ആരോപിച്ചിരുന്നു. പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുമെന്ന് പറഞ്ഞതായുള്ള ഗുരുതര ആരോപണം ഇന്നലെ അതിഷി ഉന്നയിച്ചത്. അതേസമയം ആംആദ്മിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ബിജെപി പറയുന്നത്.