Connect with us

Kerala

ഇ പി ജയരാജനെതിരായ ആരോപണം; സി പി എമ്മിലെ പ്രശ്‌നം സി പി എം തന്നെ പരിഹരിക്കുമെന്ന് കാനം

റിസോര്‍ട്ട് വിഷയത്തില്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി പി ഐ പ്രതികരിക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | സി പി എമ്മിലെ പ്രശ്‌നം സി പി എം തന്നെ പരിഹരിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിസോര്‍ട്ട് വിഷയത്തില്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി പി ഐ പ്രതികരിക്കില്ല. എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ സി പി എം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കാനം. സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജനാണ് ഇ പിക്കെതിരെ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി ജയരാജന്‍ കണ്ണൂരില്‍ വന്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും നിര്‍മിച്ചുവെന്നാണ് ജയരാജന്റെ ആരോപണം.

 

 

---- facebook comment plugin here -----

Latest