Connect with us

Kerala

ഇ പിക്കെതിരായ ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടില്ല, കേരളത്തിലെ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ ചര്‍ച്ച ചെയ്യും: യെച്ചൂരി

ഇ പി ജയരാജന്‍ വിഷയം പി ബിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ഇ പി ജയരാജന്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരള ഘടകം തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു.

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതുകൊണ്ട് വിഷയം പി ബിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി പി ജയരാജനാണ് സി പി എം സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി ജയരാജന്‍ കണ്ണൂരില്‍ വന്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും നിര്‍മിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുള്ള വിവാദം കൊടുമ്പിരി കൊള്ളുകയും സി പി എം സംസ്ഥാന ഘടകം സമ്മര്‍ദത്തിലാവുകയും ചെയ്തതോടെ വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

 

---- facebook comment plugin here -----

Latest