Connect with us

Kerala

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം പച്ചക്കള്ളം; നിയമനടപടികളുമായി മുന്നോട്ടുപോകും: മുസ്ലിം ലീഗ്

ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന്‍ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. അഭിഭാഷകനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സലാം വ്യക്തമാക്കി.

കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍ ആണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രന്‍ ആരോപിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താന്‍ കണ്ടുവെന്നും സമീപകാലത്ത് ഇ പി ജയരാജന്‍ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം അസംബന്ധമാണന്ന് ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം പറഞ്ഞു.

കെ സുധാകരന്റെ പരാമര്‍ശം യു ഡി എഫില്‍ ചര്‍ച്ച ചെയ്യും
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗൗരവമുള്ളതെന്ന കെ സുധാകരന്റെ പരാമര്‍ശം യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ലീഗ് നേതാവ് പറഞ്ഞു. ലീഗ് പറഞ്ഞതു തന്നെയാണ് സുധാകരനും പറഞ്ഞതെന്നാണ് കരുതുന്നത്. അതിലപ്പുറം വല്ലതുമുണ്ടോയെന്ന് യു ഡി എഫ് യോഗത്തില്‍ ആരായുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

 

Latest