Connect with us

National

മോദിക്കെതിരായ ആരോപണം: രാഹുലിന്റെ പ്രസംഗം ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കി

ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കിയില്ല എന്നതാണ് പ്രസംഗം നീക്കാന്‍ കാരണം.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കി. ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കിയില്ല എന്നതാണ് പ്രസംഗം നീക്കാന്‍ കാരണം. ലോക്‌സഭയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

മോദിയെയും അദാനിയെയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെയാണ് പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു. ബിജെപി അംഗം നിഷികാന്ത് ദുബൈയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് അയച്ചത്.

 

 

---- facebook comment plugin here -----

Latest