Connect with us

Kerala

എം വി ഗോവിന്ദനെതിരായ ആരോപണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി

തളിപ്പറമ്പ് പോലീസ് നോട്ടീസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Published

|

Last Updated

കൊച്ചി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി .തളിപ്പറമ്പ് പോലീസ് നോട്ടീസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കേസില്‍ പ്രതിയായ ആള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയാല്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചെല്ലേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിജേഷ് പിളളവഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബെംഗളൂരില്‍ വച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ആരോപണം. ഇതിനെതിരെ സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.