Connect with us

governor

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം; ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഉന്നത ഐ പി എസ് ഓഫീസര്‍മാര്‍ക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. സംഘപരിവാര്‍ അനുകൂലിയായ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുന്നത് ആര്‍ എസ് എസ് അനുകൂലികളായ ഐ പി എസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന നിരീക്ഷണങ്ങളും പുറത്തുവന്നു.

വിഷയത്തില്‍ നടപടിയും വിശദീകരണവും ആവശ്യപ്പെട്ട ഗവര്‍ണര്‍ അന്‍വറിന്റെ ആരോപണം സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവര്‍ണറുടെ കത്തില്‍ സര്‍ക്കാരിനും അന്‍വരിനും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചിലര്‍ ഇടപെടുന്നു എന്നാണ് ഗവര്‍ണ്ണര്‍ കത്തില്‍ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അന്‍വര്‍ സ്വന്തം നിലക്ക് ഫോണ്‍ ചോര്‍ത്തിയതും ഗുരുതര കുറ്റമാണെന്നും ഗവര്‍ണ്ണര്‍ കത്തില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest