Connect with us

tn prathapan

തീവ്രവാദിയെന്ന ആക്ഷേപം: കെ സുരേന്ദ്രനെതിരെ ടി എന്‍ പ്രതാപന്റെ പി ആര്‍ ഒ വക്കീല്‍ നോട്ടീസ് അയച്ചു

ജനുവരി ഏഴിനു മാധ്യമങ്ങളുമായി സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ടി എന്‍ പ്രതാപന്‍ എം പിയുടെ പൊതുജന സമ്പര്‍ക്ക ഓഫീസര്‍ എന്‍ എസ് അബ്ദുല്‍ ഹമീദ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വി ആര്‍ അനൂപ് മുഖേനെയാണ് എന്‍ എസ് യു ഐ ജാമിഅ മില്ലിയ സര്‍വ്വകലാശാല ഘടകം പ്രസിഡന്റ് കൂടിയായ അബ്ദുല്‍ ഹമീദ് വക്കീല്‍ നോട്ടീസ് അയച്ചത്.

അബ്ദുല്‍ ഹമീദ് ഒന്നാംതരം പി എഫ് ഐക്കാരനാണ്, ഡല്‍ഹി കലാപത്തില്‍ ഇയാളുടെ പങ്ക് വ്യക്തമാണ്, ജാമിഅ വിഷയത്തില്‍ എന്‍ ഐ എ ചോദ്യം ചെയ്ത ആളാണ് എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് കെ സുരേന്ദ്രനെതിരെ നോട്ടീസ് അയച്ചത്.

ജനുവരി ഏഴിനു മാധ്യമങ്ങളുമായി സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവ നിരുപാധികം പിന്‍വലിച്ച് സമൂഹ മാധ്യത്തില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ പത്ര സമ്മേളനത്തിനു പിന്നാലെ ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് അബ്ദുല്‍ ഹമീദ് മാധ്യമങ്ങളെ കണ്ട് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

---- facebook comment plugin here -----

Latest