Connect with us

International

അഴിമതി ആരോപണം; വിയറ്റ്‌നാം പ്രസിഡന്റ് രാജിവെച്ചു

കൊവിഡ് കാലത്തെ സര്‍ക്കാര്‍ അഴിമതിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി

Published

|

Last Updated

ഹാനോയി |  വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക് രാജിവെച്ചു . കൊവിഡ് കാലത്തെ സര്‍ക്കാര്‍ അഴിമതിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി. ദേശീയ അസംബ്ലി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് വോ തി അന്‍ ഷുവാന്‍ ആക്ടിംഗ് പ്രസിഡന്റാകും.

കൊവിഡ് കാലത്ത് പൗരന്മാരെ രാജ്യത്തേക്ക് തിരികെ എത്തിക്കാന്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതിലും പരിശോധനാ കിറ്റുകള്‍ വിതരണം ചെയ്തതിലുമാണ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇതിന്റെ പേരില്‍ ഈ മാസമാദ്യം രണ്ട് ഉപപ്രധാനമന്ത്രിമാരെയും നിരവധി ഉദ്യോഗസ്ഥരെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.

അഴിമതിയുടെ ഉത്തരവാദിത്തം ഫുക്കിന് ആണെന്ന് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണു രാജി. 2016 മുതല്‍ 2021 വരെ ഫുക് പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതികളാണിവ.