Connect with us

swapna revelation

സ്വപ്‌നയുടെ ആരോപണം ശുദ്ധഅസംബന്ധം: നിയമനടപടി സ്വീകരിക്കും- ശ്രീരാമകൃഷ്ണന്‍

'ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ?'

Published

|

Last Updated

മലപ്പുറം | സ്വപ്‌ന സുരേഷ് തനിക്കെതിരെ പറഞ്ഞത് ശുദ്ധഅസംബന്ധമാണെന്ന് മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ശൂന്യതയില്‍ നിന്ന് ഉന്നയിക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോണ്‍സുല്‍ ജനറലിന് നല്‍കിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീരാമകൃഷ്ണന്‍.

സ്വപ്‌ന പറഞ്ഞതുപോലെ ഒരു കോളജ് ഉള്ളതായി എനിക്ക് അറിയില്ല. ഷാര്‍ജയില്‍ താന്‍ ഒരു കോളജും തുടങ്ങിയിട്ടില്ല. ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ല. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. യു എ ഇ കോണ്‍സുല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈകളിലില്ല. ഷാര്‍ജ ഭരണാധികാരിയെ ഇതുവരെ താന്‍ ഒറ്റക്ക് കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.