Kerala
എം എസ് എഫ് യൂണിറ്റ് സെക്രട്ടറി ലഹരി ഉപയോഗിച്ചെന്ന ആരോപണം തെറ്റ്; മന്ത്രി മാപ്പ് പറയണം: പി കെ നവാസ്
'രണ്ടു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യും.'
തിരുവനന്തപുരം | മേപ്പാടി പോളിടെക്‌നിക്കിലെ എം എസ് എഫ് യൂണിറ്റ് സെക്രട്ടറി ലഹരി ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. മന്ത്രി എം ബി രാജേഷ് വ്യാജ വാര്‍ത്ത പടച്ചുവിടുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായാണ് മന്ത്രി വ്യാജ പ്രചാരണം നടത്തിയത്.
തെറ്റായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണം. രണ്ടു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യുമെന്നും നവാസ് പറഞ്ഞു.
---- facebook comment plugin here -----