Connect with us

Kerala

എസ് ഡി പി ഐക്കാരെ കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചുവെന്ന ആരോപണം; തെളിയിച്ചാല്‍ രാജിവക്കുമെന്ന് എ ഡി ജി പി

Published

|

Last Updated

ആലപ്പുഴ | എസ് ഡി പി ഐ പ്രവര്‍ത്തകരെ കൊണ്ട് പോലീസ് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിച്ചുവെന്ന ആരോപണത്തില്‍ ശക്തമായി പ്രതികരിച്ച് എ ഡി ജി പി. വിജയ് സാഖറേ. ഇതു സംബന്ധിച്ച എസ് ഡി പി ഐ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണം തെളിയിച്ചാല്‍ രാജിവക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ ബി ജെ പി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ് ഡി പി ഐ ജില്ലാ പ്രസിഡന്റാണ് ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തിലായിരുന്നു ആരോപണം. യോഗശേഷം ഇതു സംബന്ധിച്ച് എസ് ഡി പി ഐ പരാതിയും നല്‍കി.

ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വധിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് സംശയിക്കുന്ന മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച നാലു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

Latest