Kerala
കാലിക്കറ്റ് സര്‍വകലാശാല പിജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം; പരാതി നല്‍കി
അന്വേഷണം ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.
കോഴിക്കോട്| കാലിക്കറ്റ് സര്‍വകലാശാല പിജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ആരോപണം.
പരീക്ഷ ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് കോളജുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, പല കോളജുകള്‍ക്കും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ചോദ്യപേപ്പര്‍ കിട്ടിയത്. ചില കോളജുകള്‍ക്ക് പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പര്‍ ലഭിച്ചു.
ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.
---- facebook comment plugin here -----