Kerala
സി ബി ഐ അന്വേഷണത്തിനെതിരെ അപ്പീലുമായി കെ എം എബ്രഹാം സുപ്രീം കോടതിയില്‍
സി ബി ഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം. പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

ന്യൂഡല്‍ഹി | അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലെ സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തെറ്റാണെന്നും ഇടപാടുകളെല്ലാം ബേങ്ക് വഴിയാണ് നടത്തിയതെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പറയുന്ന അപ്പീലില്‍ സി ബി ഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. ഹരജിയില്‍ തീരുമാനമുണ്ടാകും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മുംബൈയിലെ മൂന്നുകോടി വിലയുള്ള അപാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ എട്ടുകോടി വിലയുളള ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെ കെ എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണെന്നാണ് ആരോപണം.