Connect with us

National

ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വൃത്തികെട്ട നുണകള്‍: സ്വാതി മലിവാള്‍

ബിജെപി സ്വാതി മലിവാളിന്റെ സ്റ്റിംഗ് ഓപ്പറേഷനെ ചോദ്യം ചെയ്തിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരായ അതിക്രമം നാടകമെന്ന് ആരോപിച്ച ബിജെപിക്ക് മറുപടിയുമായി സ്വാതി മലിവാള്‍. സംഭവത്തെക്കുറിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വൃത്തികെട്ട നുണകളാണെന്നും അവസാന ശ്വാസം വരെ താന്‍ അതിനെതിരെ പോരാടുമെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

ബിജെപി സ്വാതി മലിവാളിന്റെ സ്റ്റിംഗ് ഓപ്പറേഷനെ ചോദ്യം ചെയ്യുകയും സംഭവം ഡല്‍ഹി പൊലീസിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും പറഞ്ഞിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലെ എഎപി പ്രവര്‍ത്തകനാണ് സ്വാതി മലിവാളിനെതിരെ അതിക്രമം കാണിച്ച ക്യാബ് ഡ്രൈവറെന്ന് ബിജെപി നേതാവ് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചിരുന്നു.

ഡല്‍ഹിയില്‍ പുതുവത്സര രാത്രിയില്‍ കാറിനടിയില്‍പ്പെട്ട് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി പരിശോധന നടത്തുന്നതിനിടെയാണ് സ്വാതി മലിവാളിന് നേരെ ആക്രമണമുണ്ടായത്.

 

Latest