Kerala
സൗരോര്‍ജ വേലി നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ 10 കിലോമീറ്റര്‍ അഞ്ചുവരി വേലിയില്‍ ക്രമക്കേടുള്ളതായാണ് ആരോപണം. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും കരാറുകാരനും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
തൃശൂര്‍ | പരിയാരം റേഞ്ചിലെ സൗരോര്‍ജ വേലി നിര്‍മാണത്തില്‍ അഴിമതി നടന്നതായി ആരോപണം. വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. മെയ് 30ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ 10 കിലോമീറ്റര്‍ അഞ്ചുവരി വേലിയില്‍ ക്രമക്കേടുള്ളതായാണ് ആരോപണം. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും കരാറുകാരനും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
19.11 ലക്ഷം വിനിയോഗിച്ചുള്ള പദ്ധതിയിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. ചട്ടങ്ങള്‍ മറികടന്നും പഠനം നടത്താതെയും പൊതുപണം ദുര്‍വ്യയം ചെയ്തതായി പരാതിയില്‍ പറയുന്നു.