Kerala
പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയെന്ന് ആരോപണം; ബി ജെ പി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് രാജിവച്ചു
മുന്‍ ജില്ലാ പ്രസിഡന്റ് കെ പി മധുവാണ് രാജിവെച്ചത്.

കല്‍പ്പറ്റ | വയനാട് ബി ജെ പിയില്‍ രാജി. മുന്‍ ജില്ലാ പ്രസിഡന്റ് കെ പി മധുവാണ് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടതായി മധു പറഞ്ഞു.
പാര്‍ട്ടിയില്‍ ശക്തമായ ഗ്രൂപ്പിസമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടര വര്‍ഷം ജില്ലാ പ്രസിഡന്റായിരുന്ന മധുവിനെ പദവിയില്‍ നിന്ന് മാറ്റിയത്.
---- facebook comment plugin here -----