Connect with us

Saudi Arabia

സഊദി ദേശീയ ദിനാഘോഷത്തോടെ ആലപ്പി പ്രീമിയർ ലീഗിന് തുടക്കമാകും

ആലപ്പുഴ ജില്ലയിലെ  വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് എട്ട്  ഫ്രാഞ്ചൈസികളാണ് ലീഗിൽ മാറ്റുരക്കുക.

Published

|

Last Updated

ദമാം | സഊദി ആലപ്പി സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസൺ സഊദി ദേശീയ ദിനാഘോഷത്തോടെ 22, 23 തീയതികളിൽ ദമാം ഗൂഖ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് എട്ട്  ഫ്രാഞ്ചൈസികളാണ് ലീഗിൽ മാറ്റുരക്കുക.

ടൂർണമെന്റിനോട് അനുബന്ധിച്ച് കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കുട്ടികൾക്കായി ആർട്സ് ആൻഡ് ക്രാഫ്റ്റ്, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ, ഉദ്ഘാടന ചടങ്ങിൽ ഗാനമേള, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, മാർച്ച് പാസ്റ്റ്, പാഞ്ചാരി‌ മേളം, ഇന്ത്യയുടെയും സഊദി അറേബ്യയുടെയും തനത് സംസ്കാരങ്ങൾ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളുടെ അവതരണം എന്നിവയുണ്ടാകും.

സഊദി- ആലപ്പി സ്പോർട്സ് അസോസിയേഷൻ രക്ഷാധികാരി ഷിബിൻ ദിലീപ്, വൈസ് പ്രസിഡന്റ് ബാലു ബിജു, ജന. സെക്രട്ടറി സുധീർ നസിമുദ്ദീൻ, മീഡിയ കൺവീനർ ടി എം സിയാദ്, പ്രോഗ്രാം കൺവീനർ സിറാജ് കരുമാടി, ട്രഷറർ അവിനാഷ്, ജോയിന്റ് സെക്രട്ടറി ജോർവിൻ ജീ ജോർജ് വാർത്താ സമ്മേളനത്തിൽ  സംബന്ധിച്ചു.