Kerala
ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി ; ചികിത്സയിലിരിക്കെ ഇരുപതുകാരി മരിച്ചു
ആശുപത്രിയുടെ ഭാഗത്തു നിന്നും ചികിത്സ പിഴവ് ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി
തൊടുപുഴ | ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരുപതുകാരി മരിച്ചു. പാലക്കാട് സ്വദേശി നികിതയാണ് മരിച്ചത്.ഏപ്രില്‍ ആറിന് ചെമ്മീന്‍ കറി കഴിച്ചതിനെ തുടര്‍ന്ന് യുവതിക്ക് ശരീരമാകെ ചൊറിഞ്ഞുതടിക്കുകയായിരുന്നു.
തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ആശുപത്രിയുടെ ഭാഗത്തു നിന്നും ചികിത്സ പിഴവ് ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. വെന്റിലേറ്ററിലായിരുന്ന യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റായിരുന്നു നികിത.