abu dhabi fire
ഹൂതി വിമതര്‍ക്കെതിരെ തിരിച്ചടിച്ച് സഖ്യസേന; ക്രൂഡ് ഓയില്‍ വിലയില്‍ കുതിച്ചുചാട്ടം
2014ലാണ് ഇതിന് മുമ്പ് ക്രൂഡ് ഓയില്‍ ഇത്രയും ഉയര്‍ന്ന വിലയില്‍ എത്തിയത്
അബൂദബി | അബൂദബിയിലെ വ്യാവസായിക മേഖലയായ മുസഫയില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുതിച്ചു ചാട്ടം. ബ്രന്റ് ക്രൂഡ് ഓയിലിന് ബാരലിന് 86.84 എ്ന്ന റെക്കോര്‍ഡ് വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 2014ലാണ് ഇതിന് മുമ്പ് ക്രൂഡ് ഓയില്‍ ഇത്രയും ഉയര്‍ന്ന വിലയില്‍ എത്തിയത്.
അതിനിടെ, അബൂദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സഊദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സഊദിയും യു എ ഇയും വ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.