Kozhikode
പ്രവാസികള്‍ക്ക് പ്രത്യേക ഹജ്ജ് പാക്കേജ് അനുവദിക്കുക: മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ്
കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് ഇരുട്ടടിയാകുന്ന വിമാന ടിക്കറ്റ് ചാര്‍ജ് പിന്‍വലിക്കണമെന്നും സംഗമം
മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പ്രത്യേക ഹജ്ജ് പാക്കേജ് അനുവദിക്കണമെന്ന് മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് അവര്‍ തൊഴിലെടുക്കുന്ന രാജ്യത്ത് നിന്ന് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്ന പ്രത്യേക സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് ഹജ്ജ് കര്‍മത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍കാറുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സംഗമം ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് ഇരുട്ടടിയാകുന്ന വിമാന ടിക്കറ്റ് ചാര്‍ജ് പിന്‍വലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഹാജിമാരില്‍ മിക്കവരും സാധാരണക്കാരാണ്. കഷ്ടപ്പാടുകള്‍ക്കിടയിലും പുണ്യകര്‍മമായ ഹജ്ജിനൊരുങ്ങുന്ന വിശ്വാസികളെ ചൂഷണം ചെയ്യരുതെന്നും മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ് പ്രമേയത്തിലൂടെ കൂട്ടിച്ചേര്‍ത്തു.
മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സി പി ഉബൈദുല്ല സഖാഫി പദ്ധതി അവതരണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ഥന നടത്തി. അഡ്വ. തന്‍വീര്‍ ഉമര്‍ പ്രമേയം അവതരിപ്പിച്ചു.
മുഹമ്മദലി സഖാഫി വള്ളിയാട്, എ കെ അബൂബക്കര്‍ മുസ്‍ലിയാര്‍ കട്ടിപ്പാറ, ബാവ ഹാജി കൂമണ്ണ, സി പി മുഹമ്മദലി സൈനി, ഹബീബ് അശ്‌റഫ്, അബൂബക്കര്‍ ഹാജി പാറക്കടവ്, സ്വാലിഹ് ബാലുശ്ശേരി, യൂസുഫ് ഹാജി വെളിമണ്ണ, സിറാജ് തങ്ങള്‍, ബശീര്‍ ഹാജി നീരോല്‍പാലം, ഹുസ്‌നുല്‍ മുബാറക് എന്നിവര്‍ സംസാരിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ സ്വാഗതവും ബശീര്‍ പാലാഴി നന്ദിയും പറഞ്ഞു.