Connect with us

Kannur

അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷികവും കന്‍സുല്‍ ഉലമ ആറാം ആണ്ട് അനുസ്മരണവും

ആഗസ്റ്റ് 24, 25 തിയ്യതികളില്‍ നാടുകാണി ദാറുല്‍ അമാനില്‍.

Published

|

Last Updated

തളിപ്പറമ്പ് | വൈജ്ഞാനിക സാംസ്‌കാരിക സാമൂഹിക വീഥിയില്‍ നിസ്തുലമായ മുദ്രകള്‍ അടയാളപ്പെടുത്തിയ അല്‍മഖര്‍ സ്ഥാപനങ്ങളുടെ മുപ്പത്തിയഞ്ചാം വാര്‍ഷികവും കന്‍സുല്‍ ഉലമ ആണ്ട് അനുസ്മരണവും ആഗസ്റ്റ് 24, 25 തിയ്യതികളില്‍ നാടുകാണി ദാറുല്‍ അമാനില്‍ നടക്കും. സനദ് ദാനം, അനുസ്മരണ സമ്മേളനം, ജി സി സി നേതൃസംഗമം, സോണ്‍ കണ്‍വെന്‍ഷനുകള്‍, ജല്‍സതുല്‍ ബറക, പ്രാര്‍ഥനാ സദസ്സ്, അല്‍മഖര്‍ ദിനം, ആത്മീയ സമ്മേളനം തുടങ്ങി പ്രൗഢമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

അല്‍മഖര്‍ കാമ്പസില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ കണ്‍വന്‍ഷന്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു.

സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ പാനൂര്‍, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, മുഹമ്മദ് മുസ്ലിയാര്‍ കാലടി, പി കെ അലിക്കുഞ്ഞി ദാരിമി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, കെ പി കമാലുദ്ദീന്‍ മുസ്ലിയാര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, അനസ് ഹംസ അമാനി, സയ്യിദ് ഹദ്ദാദ് തങ്ങള്‍ അമാനി, എം അബ്ദുര്‍റഹ്മാന്‍ കല്ലായി, മുനവ്വിര്‍ അമാനി പുറത്തീല്‍, സ്വാലിഹ് ബുഖാരി സംബന്ധിച്ചു.

 

Latest