Connect with us

al makhar

അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഗസ്ത് 24,25 തീയതികളില്‍

യൂണിറ്റ് അനുസ്മരണ സംഗമത്തിന് തുടക്കമായി

Published

|

Last Updated

വാരം യൂണിറ്റില്‍ നടന്ന യൂണിറ്റ് അനുസ്മരണ സംഗമം ജില്ലാ ഉദ്ഘാടനം സമസ്ത ജില്ലാ മുശാവറ അംഗം മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി നിര്‍വ്വഹിക്കുന്നു.

കണ്ണൂര്‍ | ആഗസ്ത് 24, 25 തീയ്യതികളില്‍ നടക്കുന്ന അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷികസനദ് ദാന സമ്മേളനത്തിന്റെയും കന്‍സുല്‍ ഉലമ ഹംസ ഉസ്താദ് ആറാം ആണ്ട് അനുസ്മരണ സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് അനുസ്മരണ സംഗമത്തിന് തുടക്കമായി.

കണ്ണൂര്‍ സോണിലെ വാരം യൂണിറ്റില്‍ നടന്ന ജില്ലാ ഉദ്ഘാടന സംഗമത്തില്‍ സഅദ് ബുഖാരി പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗം മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.ഡി സി യൂനുസ്, വി പി മുഹമ്മദലി, സി കെ അബ്ദുര്‍റശീദ്, മുഹമ്മദ് സഅദി, അബ്ദുര്‍റസാഖ് സഖാഫി, വി അബൂബക്കര്‍, കെ കെ സക്കരിയ്യ, ടി പി ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആഗസ്ത് പതിഞ്ചിന് മുമ്പ് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും അനുസ്മരണ സംഗമങ്ങള്‍ നടക്കും.

 

 

Latest