al makhar
അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷിക സനദ് ദാന സമ്മേളനം; പാനൂര്‍ സോണ്‍ പ്രചാരണ സമ്മേളനം നാളെ
കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയുമായ കെ പി അബൂബക്ര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ | ആഗസ്ത് 24,25 തീയ്യതികളില്‍ നടക്കുന്ന അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെയും കന്‍സുല്‍ ഉലമ ഹംസ ഉസ്താദിന്റെ ആറാം ആണ്ട് അനുസ്മരണ സമ്മേളനത്തിനത്തിന്റെയും ഭാഗമായി പാനൂര്‍ സോണ്‍ പ്രചാരണ സമ്മേളനം നാളെ പാനൂര്‍ സുന്നി സെന്ററില്‍ നടക്കും.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടി കേരള മുസ്ലിം ജമാഅത് പാനൂര്‍ സോണ്‍ പ്രസിഡന്റ് എന്‍\. അശ്‌റഫ് സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയുമായ കെ പി അബൂബക്ര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ പദ്ധതി അവതരിപ്പിക്കും. ഈ 30 ഞായറാഴ്ച നടക്കുന്ന മാടായി സോണ്‍ പ്രോഗ്രാമോടെ സോണ്‍ പ്രചാരണ സമ്മേളനങ്ങള്‍ സമാപിക്കും. വൈകുന്നേരം നാല് മണിക്ക് മാട്ടൂല്‍ മന്‍ശഇല്‍ നടക്കുന്ന മാടായി സോണ്‍ പ്രചാരണ സമ്മേളനം കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം തങ്ങളുടെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തും. തളിപ്പറമ്പ, പയ്യന്നൂര്‍, കമ്പില്‍, കണ്ണൂര്‍, പെരിങ്ങോം – ചെറുപുഴ, ശ്രീകണ്ഠാപുരം, ചക്കരക്കല്‍, കൂത്തുപറമ്പ, ഇരിട്ടി, തലശ്ശേരി സോണുകളില്‍ പ്രചാരണ സമ്മേളനം സമാപിച്ചു. സോണ്‍ സംഗമങ്ങളില്‍ പ്രചാരണ സമിതികള്‍ രൂപവല്‍ക്കരിച്ചു.
ഇരിട്ടി സോണ്‍ പ്രചാരണ സമിതി : അശ്‌റഫ് സഖാഫി കാടാച്ചിറ (ചെയര്‍മാന്‍),ശറഫുദ്ധീന്‍ അമാനി മണ്ണൂര്‍ (കണ്‍വീനര്‍), ഇബ്റാഹീം മാസ്റ്റര്‍ പുഴക്കര (കോ ഓഡിനേറ്റര്‍), ശുകൂര്‍ അമാനി ഉളിക്കല്‍, മിദ്ലാജ് സഖാഫി, സമീര്‍ ഹുമൈദി, സഫീര്‍ അമാനി (വൈസ് ചെയര്‍മാന്‍), അജീര്‍ അമാനി ചാക്കാട്, റിശാദ് അമാനി,ശരീഫ് പാറക്കണ്ടം, മുക്താര്‍ ബുഖാരി (കണ്‍വീനര്‍). തലശ്ശേരി സോണ്‍ സമിതി : അബ്ദുല്‍ അസീസ് മഹ്‌ളരി (ചെയര്‍മാന്‍),സമീര്‍ സൈദാര്‍പള്ളി (കണ്‍വീനര്‍), യഅഖൂബ് സഅദി (കോ ഓഡിനേറ്റര്‍),അബ്ദുല്‍സലാം അമാനി ബൂധനക്കാട്,മുസ്തഫ ഹാജി ഏഴര, ടി പി അബ്ദല്ല, മുഹമ്മദ് നൗഫല്‍ പയേരി (വൈസ് ചെയര്‍മാന്‍), നിഹാല്‍ അമാനി, എം എന്‍ എച്ച് സഖാഫി മാഹി, നൗശാദ് ധര്‍മ്മടം, മുബാസ് പൂനോല്‍ (കണ്‍വീനര്‍)ജൂലൈ 10 – ആഗസ്ത് 10 കാലയളവില്‍ യൂണിറ്റുകളില്‍ അനുസ്മരണ സംഗമങ്ങള്‍ നടക്കും.