Connect with us

Kannur

അൽമഖർ ദിക്ർ ഹൽഖ വാർഷികം മറ്റന്നാൾ നാടുകാണിയിൽ

ആത്മീയ സമ്മേളനം മറ്റന്നാൾ ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ നാടുകാണി ദാറുൽ അമാൻ അൽമഖർ കാമ്പസിൽ നടക്കും

Published

|

Last Updated

ദാറുൽ അമാൻ | അല്‍മഖര്‍ ദിക്ർ ഹൽഖ വാർഷികം ആത്മീയ സമ്മേളനം മറ്റന്നാൾ ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ നാടുകാണി ദാറുൽ അമാൻ അൽമഖർ കാമ്പസിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും സമസ്ത സെക്രട്ടറിയുമായ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽബുഖാരി പൊസോട്ട് തുടങ്ങിയ സാദാത്തുക്കൾ ദിക്ർ ഹൽഖക്ക് നേതൃത്വം നൽകും.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ ജനറൽ സെക്രട്ടറിയുമായ കെ.പി. അബൂബക്ർ മൗലവി പട്ടുവം, അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി പെരുമുഖം, എം.വി. അബ്ദുർറഹ്‌മാൻ ബാഖവി പരിയാരം, പി.പി. അബ്ദുൽ ഹകീം സഅദി, മുട്ടിൽ മുഹമ്മദ്‌ കുഞ്ഞി ബാഖവി, പി.കെ. അലിക്കുഞ്ഞി ദാരിമി, കെ. അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി, പനാമ മുസ്തഫ ഹാജി, കെ. അബ്ദുർറശീദ് മാസ്റ്റർ നരിക്കോട്, ആർ.പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, കെ.പി.അബ്ദുസ്സ്വമദ് അമാനി പട്ടുവം, കെ.പി. കമാലുദ്ദീൻ മൗലവി കൊയ്യം, പി.കെ. ഉമർ മുസ്‌ലിയാർ, മൂസ ശാമിൽ ഹിശാമി, കെ. വി. അബ്ദുൽ ഹകീം സഖാഫി അരിയിൽ, ഇസ്മാഈൽ അമാനി ഉളിയിൽ, മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, അബ്ദുല്ല അമാനി കെല്ലൂർ സംബന്ധിക്കും.

Latest